രാജപുരം: മണ്‍ ശില്‍പ നിര്‍മാണത്തില്‍ വിസ്മയമായി കൊട്ടോടിയിലെ രാജേന്ദ്രന്‍. കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും പരേതനായ വീരന്റെ മകന്‍ വി.ബാബുവിന്റെയും സി.സിന്ധുവിന്റെയും മകനുമാണ് രാജേന്ദ്രന്‍.
ചെറുപ്പം മുതല്‍ ശില്‍പകലയില്‍ കഴിവ് പ്രകടിപ്പിച്ച രാജേന്ദ്രന്റെ ഗുരു പിതാവ് ബാബുവാണ്. ഇതിനോടകം ജീവന്‍ തുടിക്കുന്ന നിരവധി ശില്‍പ്പങ്ങളാണ് രാജേന്ദ്രന്‍ നിര്‍മിച്ചത്. മകന് കൂടുതല്‍ പരിശീലനം നല്‍കാനുള്ള തീരുമാനത്തിലാണ് മാതാപിതാക്കള്‍.