രാജപുരം: കൊട്ടോടി പേരടുക്കം ജനശക്തി സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു. കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് രമേഷന്‍ കൊട്ടോടി അധ്യക്ഷത വഹിച്ചു. കള്ളാര്‍ പഞ്ചായത്തംഗം എം.കൃഷ്ണകുമാര്‍, സംഘം മുന്‍ പ്രസിഡന്റ് കെ.കൃഷ്ണന്‍ , അധ്യാപകരായ കെ.മധുസൂദനന്‍. വി.ജഹാംഗീര്‍, സംഘം ജോയിന്റ് സെക്രട്ടറി പി.വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.