സിപിഎം പൂടംകല്ല് ബ്രാഞ്ച് ഉന്നത വിജയികളെയും, പ്രതിഭകളെയും അനുമോദിച്ചു.

പൂടംകല്ല് : സിപിഎം പൂടംകല്ല് ബ്രാഞ്ച് സമ്മേളനത്തോടനുബന്ധിച്ച് ബ്രാഞ്ച് പരിധിയിലെ പ്രതിഭകളെ അനുമോദിച്ചു.
എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ ആന്‍മരിയ സജി, മധ്യപ്രദേശ് ഇന്ദിരാഗാന്ധി ട്രൈബല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും എം എസ് സി അപ്ലൈഡ് സൈക്കോളജിയില്‍ മൂന്നാം റാങ്ക് നേടിയ അതുല്യ ജോസ് ,
കോവിഡ് കാലത്ത് സിപിഎം പാര്‍ട്ടി ഏരിയ കമ്മിറ്റി ഏര്‍പ്പെടുത്തിയ കോവിഡ് ഹെല്‍പ്പ് ഡെസ്‌ക്കില്‍ സജീവ പ്രവര്‍ത്തനം നടത്തുകയും ഹെല്‍പ്പ് ഡെസ്‌ക് എന്ന ആശയം ഏരിയ കമ്മിറ്റിയെ അറിയിച്ച് അതിന്റെ പ്രവര്‍ത്തനത്തെ ജില്ലയിലെ മികച്ചതാക്കി മാറ്റാന്‍ മുന്‍നിരയില്‍ നിന്ന റിജോഷ് പൂടംകല്ല്
എന്നിവരെയാണ് ആദരിച്ചത്.
സിപിഎം ഏരിയ കമ്മിറ്റി അംഗവും കോടോം ബേളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി.ദാമോധരന്‍, രാജപുരം ലോക്കല്‍ സെക്രട്ടറി ജോഷി ജോര്‍ജ്ജ് , ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചങ്ങില്‍ പങ്കെടുത്തു.

Leave a Reply