നാളികേര സംഭരണം കൃഷി ഭവന്‍ മുഖാന്തിരം ആരംഭിക്കണമെന്ന് കര്‍ഷക സംഘം വില്ലേജ് സമ്മേളനം.

രാജപുരം: നാളികേരത്തിന്റെ വിലയിടിവ് തടയുന്നതിന് വേണ്ടി സര്‍ക്കാര്‍ തീരുമാനിച്ച നാളികേര സംഭരണം കൃഷി ഭവന്‍ മുഖാന്തിരം ആരംഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ഷക സംഘം രാജപുരം വില്ലേജ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. രാജപുരം ക്ഷീരോത്പാദക സംഘത്തില്‍ വെച്ച് നടന്ന കണ്‍വെന്‍ഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് ടി.കോരന്‍ ഉദ്ഘാടനം ചെയ്തു. കെ.എ.പ്രഭാകരന്‍ അധ്യക്ഷനായി. ജോഷി ജോര്‍ജ്, ജോസ് കൈതമറ്റം, എം.ജെ.ലൂക്കോസ്, വിജയ കൃഷ്ണന്‍, സി ജെ ഷാജി എന്നിവര്‍ സംസാരിച്ചു. എ.കെ.രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു

Leave a Reply