മാച്ചിപ്പള്ളി എം.വി.എസ് ലൈബ്രറി ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ബളാംതോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ശുചീകരിച്ചു.

രാജപുരം: ഗാന്ധിജയന്തി വാരാഘോഷ ഭാഗമായി എം.വി.എസ്.ലൈബ്രറിയുടെ നേതൃത്വത്തില്‍ ബളാംതോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബെഞ്ച് ,ഡെസ്‌ക്, അലമാരകള്‍ , ക്ലാസ് മുറികള്‍ എന്നിവ ശുചീകരിച്ചു. എം.വി.എസ്.ലൈബ്രറി അംഗങ്ങളും, ലൈബ്രറിയുടെ മറ്റ് സംഘടനങ്ങളും പ്രവര്‍ത്തകരും പങ്കെടുത്തു. ജില്ലാ ലൈബ്രറി കൗസില്‍ അംഗം -കെ.പത്മനാഭന്‍ , ലൈബ്രറി പ്രസിഡന്റ് സുരേഷ് ബാബു, വനിതാ വേദി പ്രസിഡന്റ് സിനി ജയലാല്‍ , സെക്രട്ടറി അനിതാ ദിനേശന്‍ , ബാലവേദി പ്രസിഡന്റ് അനന്തു കൃഷ്ണ, സെക്രട്ടറി ദേവനന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply