കര്‍ഷകപ്രക്ഷോഭ വേദിയിലേയ്ക്ക് വാഹനം ഇടിച്ചു കയറ്റി കര്‍ഷകരെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ കര്‍ഷക കൂട്ടായ്മ പ്രതിഷേധിച്ചു.

രാജപുരം: ഉത്തര പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകപ്രക്ഷോഭ വേദിയിലേയ്ക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ അകമ്പടി വാഹനം ഇടിച്ചു കേറ്റി കര്‍ഷകരേ കൂട്ടകൊല നടത്തിയതില്‍ മാലക്കല്ലില്‍ ജൈവകര്‍ഷക കൂട്ടായ്മയുടെ നേതൃത്യത്തില്‍ പ്രതിഷേധ യോഗം നടത്തി. കര്‍ഷകര്‍ക്ക് ആവശ്യമില്ലാത്ത കര്‍ഷകദ്രോഹ നിയമങ്ങള്‍ ഉടനെ പിന്‍വലിച്ച് രാജ്യത്ത് സമാധാനന്തീക്ഷം ഉണ്ടാക്കണമെന്ന് യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പരപ്പബ്ലോക്ക് മെമ്പര്‍ ജോസ് മാവേലിയില്‍ ഉദ്ഘാടനം ചെയ്തു .ജൈവ കര്‍ഷക വേദി പ്രസിഡണ്ട് ജോണി അരിങ്കല്ല് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിനോ ഫിലിപ്പ്, പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ , അഖിലേന്ത്യ കിസാന്‍ സഭ ജില്ലാ കമ്മിറ്റി അംഗം ബി. രത്‌നാകരന്‍ നമ്പ്യാര്‍, കേരള കര്‍ഷക യൂണിയന്‍ ജില്ലാ കമ്മറ്റി അംഗം ടോമി വാഴപ്പള്ളി, കള്ളാര്‍ കര്‍ഷക ഐക്യവേദി കണ്‍വീനര്‍തോമസ് പാലത്തിനടിയില്‍, ജോസ് കൊച്ചു കുന്നേല്‍, ജോര്‍ജ് അടിയാപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply