രാജപുരം: പനത്തടി ഗ്രാമ പഞ്ചായത്ത് പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സാ സൗകര്യം ആരംഭിക്കുന്നതിനും സ്റ്റാഫ് അടക്കമുള്ള സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതുമായ കാര്യങ്ങള്‍ പഞ്ചായത്തി ഭരണ സമിതി ഡി എം ഒ യുടെ ശ്രദ്ധയില്‍ പെടുത്തി. പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ്, വൈസ് പ്രസിഡണ്ട് പി.എം. കുര്യാക്കോസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ലത അരവിന്ദന്‍, സുപ്രിയ ശിവദാസ്., മുന്‍ പ്രസിഡണ്ട് പി.ജി. മോഹനന്‍, മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.സി.മാധവന്‍ എന്നിവരാണ് ഡി എം ഒയെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയത്.