രാജപുരം : ഓള്‍ കേരള ഫൊട്ടോഗ്രഫേഴ്‌സ് അസോസിയേഷന്‍ (എകെപിഎ) രാജപുരം യൂണിറ്റ് വാര്‍ഷിക സമ്മേളനം ചുള്ളിക്കര വ്യാപാര ഭവനില്‍ നടന്നു. കാഞ്ഞങ്ങാട് മേഖല സെക്രട്ടറി രമേശന്‍ മാവുങ്കാല്‍ ഉലഘടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജിന്‍ അധ്യക്ഷത വഹിച്ചു. എകെപിഎ ജില്ലാ പ്രസിഡന്റ് ഷെരീഫ് ഫ്രെയിം ആര്‍ട് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി മനോഹരന്‍ എന്‍വീസ്, സസ്ഥാന കമ്മിറ്റി അംഗം പ്രശാന്ത് തൈക്കടപ്പുറം, ജില്ലാ ട്രഷര്‍ സുഗുണന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ സുധീര്‍ കാഞ്ഞങ്ങാട്, ഹരീഷ് പാലക്കുന്ന്, യൂണിറ്റ് സെക്രട്ടറി രാജീവന്‍ സ്‌നേഹ, വിനു ചിപ്പി എന്നിവര്‍ പ്രസംഗിച്ചു. മുതിര്‍ന്ന അംഗങ്ങളായ കെ.സി.ഏബ്രഹാം, സിറിയക്, സെബാസ്റ്റ്യന്‍, ബേബി കോടോത്ത് എന്നിവരെ ആദരിച്ചു.
കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയില്‍ പൂടംകല്ല് മുതല്‍ ചിറങ്കടവ് വരെയുള്ള നവീകരണം എത്രയും വേഗം ആരംഭിക്കുക, ജില്ലയില്‍ എയിംസ് അനുവദിക്കുക, മലയോര മേഖലയിലെ വൈദ്യുതി ക്ഷാമത്തിന് പരിഹാരം കാണുക എന്നീ ആവശ്യങ്ങള്‍ യോഗം ഉന്നയിച്ചു. ഭാരവാഹികള്‍: പ്രസിഡന്റ് രാജീവന്‍ സ്‌നേഹ (പ്രസി), സൂരജ് (സെക്ര), പ്രശാന്ത് മോനാലിസ (ട്രഷ).