നബിദിനത്തോടനുബന്ധിച്ച് അയ്യങ്കാവ് മസ്ജിദില്‍ ഹുബ്ബു റസൂല്‍ ക്യാമ്പയിന് തുടക്കമായി.

രാജപുരം: നബിദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് അയ്യങ്കാവ് ഇസ്സത്തുല്‍ ഇസ്ലാം മസ്ജിദില്‍ ജുമുഅ നിസ്‌കാരശേഷം മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് കെ.അബ്ദുല്ല ഹാജി പതാക ഉയര്‍ത്തി. കേരള മുസ്ലിം ജമാ അത്ത് സര്‍ക്കിള്‍ കമ്മിറ്റിയുടെ ഹുബ്ബുറസൂല്‍ ക്യാമ്പയിന്റെ ഭാഗമായി വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. മൗലിദ് പാരായണം, ബുര്‍ദ്ധ മജ്‌ലിസ്, സാംസ്‌കാരിക സമ്മേളനം, വിളംബരം, കുട്ടികളുടെ പരിപാടികള്‍, ദഫ് മുട്ട്, നബിദിന സന്ദേശം, നബിദിന പ്രസംഗങ്ങള്‍, സമാപന സമ്മേളനം, തബറുക് വിതരണം തുടങ്ങിയവ നടക്കും.

Leave a Reply