മസ്തിഷ്കാഘാതം മൂലം ശരീരം തളർന്ന് കലാകാരനെ രക്ഷിക്കാൻ കൈകോർത്ത് നാട്ടുകാർ.
KERALA GRAMEEN BANK RAJAPURAM Br.: 40663101028313. IFSC: KLGB0040663, Google Pay: 9383489526.

രാജപുരം: മസ്തിഷ്കാഘാതം മൂലം ശരീരം തളർന്ന് കലാകാരനെ രക്ഷിക്കാൻ കൈകോർത്ത് നാട്ടുകാർ. മസ്തിഷ്കാഘാതം മൂലം ശരീരം തളർന്ന കലാകാരനെ വിദഗ്ധ ചികിത്സ നൽകി ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ കൈകോർത്ത് നാട്ടുകാർ ഗായകനായിരുന്ന കൊട്ടോടിയിലെ വി.ഗംഗാധരൻ (50) ആണ് വർഷങ്ങളായി കൈകാലുകൾക്ക് ചലന ശേഷി നഷ്ടപ്പെട്ട് വീൽ ചെയറിൽ ജീവിതം നയിക്കുന്നത്. പരസഹായമില്ലാതെ എഴുന്നേൽക്കാൻ സാധിക്കാത്ത ഗംഗാധരൻ ചികിത്സയ്ക്കും, നിത്യജീവിതത്തിനും പണമില്ലാതെ സാമ്പത്തിക ദുരിതത്തിലാണ്. ഗൾഫിലെ ജോലി സ്ഥലത്ത് നിന്നാണ് ഗംഗാധരന് മസ്തിഷ്കാഘാതം സംഭവിച്ചത്. പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെ നാട്ടിലെത്തിച്ചു. തുടർന്ന് 3 വർഷത്തെ ചികിത്സയ്ക്കായി ഉള്ളതെല്ലാം വിറ്റു പെറുക്കി 9 ലക്ഷത്തോളം രൂപ ചെലവഴിച്ചു. ബന്ധുക്കളും, സഹപാഠികളും സഹായിച്ചാണ് പട്ടിണിയില്ലാതെ കഴിയുന്നത്. പണമില്ലാതെ ചികിത്സ മുടങ്ങിയതോടെ ശരീരം കൂടുതൽ തളർച്ചയിലേക്ക് പോയി. 15 ലക്ഷം രൂപയാണ് ഗംഗാധരന്റെ വിദഗ്ധ ചികിത്സയ്ക്കായി വേണ്ടത്. ഭാര്യ ധന്യ ജോലി ചെയ്ത് ലഭിക്കുന്ന തുഛമായ വരുമാനം മാത്രമാണ് വിദ്യാർഥികളായ രണ്ട് മക്കൾ ഉൾപ്പെടുന്ന കുടുംബത്തിന്റെ നിലവിലെ ഏക വരുമാനം. മടിക്കൈ പഞ്ചായത്തിലെ ചാളക്കടവിലുള്ള ഭാര്യയുടെ കുടുംബ വീട്ടിലാണ് ഗംഗാധരന്റെ താമസം. സ്വന്തമായി കിടപ്പാടമില്ലാത്ത ഗംഗാധരന് വിദഗ്ധ ചികിത്സ നൽകി കുടുംബത്തെ സഹായിക്കാൻ മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത, കെ.ഗോവിന്ദൻ കൊട്ടോടി എന്നിവർ രക്ഷാധികാരികളായും, കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ (ചെയർമാൻ), പഞ്ചായത്തംഗങ്ങളായ എം.കൃഷ്ണകുമാർ, പി.ജോസ് (വർക്കിങ് ചെയർമാൻ), രവീന്ദ്രൻ കൊട്ടോടി (ജനറൽ കൺവീനർ), ജെന്നി കുര്യൻ (ട്രഷറർ) എന്നിവരായി നാട്ടുകാർ ഗംഗാധരൻ ചികിത്സാ സഹായ സമിതി രൂപീകരിച്ച് കേരള ഗ്രാമീണ ബാങ്ക് രാജപുരം ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഉദാരമതികൾ നൽകുന്ന സഹായം മാത്രമാണ് ഇനി കുടുംബത്തിന്റെ ഏക പ്രതീക്ഷ. അക്കൗണ്ട് നമ്പർ: 40663101028313. IFSC: KLGB0040663, ഗൂഗിൾ പേ: 9383489526.
പത്രസമ്മേളനത്തിൽ കള്ളാർ ചെയർമാൻ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ , എം.കൃഷ്ണകുമാർ , പി.ജോസ് (വർക്കിങ് ചെയർമാൻ), ജനറൽ കൺവീനർ രവീന്ദ്രൻ കൊട്ടോടി, ട്രഷറർ ജെന്നി കുര്യൻ, ജയിൻ പി വർഗീസ് എന്നിവർ സംബന്ധിച്ചു.

Leave a Reply