സ്‌കൗട്ട്‌സ് & ഗൈഡ്‌സ് വിട്ടിലൊരു കൃഷിത്തോട്ടം ഹോസ്ദുര്‍ഗ് ഉപജില്ല ഉദഘാടനം

രാജപുരം: കേരള സ്റ്റേറ്റ് -ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് വിഷന്‍ പരിപാടിയുടെ ഭാഗമായുള്ള എന്റെ വീട്ടിലും കൃഷിത്തോട്ടം ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഉദ്ഘാടന ചടങ്ങ് കക്കാട്ട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌കൗട്ട് അഭിനവ് രാജിന്റെ എരിക്കുളത്തെ വീട്ടില്‍ നടന്നു. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍ എം.രജിത അദ്ധ്യക്ഷത വഹിച്ചു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ശ്രീലത ജില്ലയിലെ മികച്ച കര്‍ഷക അധ്യാപ അവാര്‍ഡ് ജേതാവ് ജില്ലാ ഓര്‍ഗനൈസിങ്ങ് കമ്മീഷണര്‍ വി.കെ ഭാസ്‌കരനെ പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ല സെക്രട്ടറി വിവി മനോജ് കുമാര്‍, കക്കാട്ട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് കെ.പ്രീത, ഉപജില്ല സെക്രട്ടറി എം.വി.ജയ, ട്രെയിനിങ്ങ് കൗണ്‍സിലര്‍ എം.ശശിലേഖ, എ.ഡി.സി എം.ബാലകൃഷ്ണന്‍, .കെ.രതി, അഭിനവ് രാജ് എന്നിവര്‍ സംസാരിച്ചു.

Leave a Reply