കാലവര്‍ഷക്കെടുതി ഉണ്ടാകാന്‍ സാധ്യതയുള്ള മേഖലകളില്‍ ,ദുരന്ത നിവാരണ സേനയുടെ സേവനം ലഭ്യമാക്കണം …

രാജപുരം: കാലവര്‍ഷക്കെടുതി ഉണ്ടാകാന്‍ സാധ്യതയുള്ള മേഖലകളില്‍ ദുരന്തനിവാരണ സേനയുടെ സേവനം ലഭ്യമാക്കണമെന്ന് ജില്ലാ ഭരണകുടത്തോട് കേരള കോണ്‍ഗ്രസ് എം കോടോം ബേളൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു കേരള കോണ്‍ഗ്രസ് (എം) കോടോം-ബേളൂര്‍ മണ്ഡലം കമ്മിറ്റി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ , ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഒടയഞ്ചാല്‍ യൂണിറ്റ് ,വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ജോസ് സേവ്യറിന് മെമ്പര്‍ഷിപ്പ് നല്‍കി ജില്ലാ പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു.ജിജി കാലിച്ചാനടുക്കം സ്വാഗതംപറഞ്ഞു. ജോയി തടത്തില്‍ നന്ദിയും പറഞ്ഞു കോടോം-ബേളൂര്‍ മണ്ഡലം പ്രസിഡന്റ് സാജു പാമ്പക്കല്‍ അധ്യക്ഷതവഹിച്ചു.,ഓഫീസ് ചാര്‍ജ് സെക്രട്ടറി ചാക്കോ തെന്നി പ്ലാക്കല്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ ഷിനോജ് ചാക്കോ, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ലിജിന്‍ ഇരുപ്പക്കാട്ട്, കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് മാത്യു കാരിതാങ്കല്‍.കര്‍ഷക യൂണിയന്‍ ജില്ലാ പ്രസിഡന്റ് ജോസ് കാക്കകൂട്ടുങ്കല്‍, കെ ടി യു സി ജില്ലാ പ്രസിഡന്റ്‌കെ ടി യു സി ജില്ലാ പ്രസിഡന്റ് ടോമി ഈഴറേറ്റ് തുടങ്ങിയവര്‍ സംബന്ധിച്ചു

Leave a Reply