കോളിച്ചാല്‍_ കുളപ്പുറം_ മാട്ടക്കുന്ന് റോഡ് വീതികൂട്ടി ടാര്‍ ചെയ്തു ഗതാഗതയോഗ്യമാക്കണമെന്ന് ജനശ്രീ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു

രാജപുരം: കോളിച്ചാല്‍_ കുളപ്പുറം_ മാട്ടക്കുന്ന് റോഡ് വീതികൂട്ടി ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് ജനശ്രീ കുളപ്പുറം ഒന്നാം യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. വാര്‍ഷികസമ്മേളനവും അനുമോദനവും പനത്തടി മണ്ഡലം സഭാ ചെയര്‍മാന്‍ ജയകുമാര്‍.എം ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കെ.കെ തോമസ് അധ്യഷത വഹിച്ചു. പഞ്ചായത്ത് അംഗം എന്‍ .വിന്‍സെന്റ് മുഖ്യപ്രഭാഷണം നടത്തി.വിനോദ് ഫിലിപ്പ്,സിന്ധു പ്രസാദ്,ലില്ലിക്കുട്ടി ജോയി,സിബി നാലുതുണ്ടം,എന്നിവര്‍ പ്രസംഗിച്ചു.ഷീബ ഷാജി സ്വാഗതവും വി.ഡി.തോമസ് നന്ദിയും പറഞ്ഞു.

Leave a Reply