രാജപുരം: നവംബര്‍ 1 ന് സ്‌ക്കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി കോടോത്ത് കട്ടൂര്‍ ഇകെ നായനാര്‍ വായന ശാലയുടെ ആഭിമുഖ്യത്തില്‍ കോടോത്ത് ഡോ: അംബേദ്കര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശുചികരണം നടത്തി. നാട്ടുകാര്‍ അക്ഷര സേന കൂടുംബശ്രി , ബാലസംഘം മഹിളാ അസോസിയേഷന്‍ എന്നിവര്‍ പങ്കാളികളായി. സെക്രട്ടറി സത്യരാജന്‍ ,ശോഭ, അഭിനവ്, ശാന്ത എന്നിവര്‍ നേതൃത്വം നല്‍കി