രാജപുരം: കൃഷി വകുപ്പിന്റെ കീഴില്‍ നടത്തുന്ന പച്ചക്കറി പദ്ധതിയുടെ ഭാഗമായി കാലിച്ചാനടുക്കം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പച്ചക്കറിതൈ നടീല്‍ ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് ഉദ്‌ലാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അഡ്വ: പിഷീജ അദ്ധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് ടി.വി .ജയചന്ദ്രന്‍ പച്ചക്കറി മികവ് അവതരണം നടത്തി. ഹോസ്ദുര്‍ഗ്
ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.ടി.ഗണേഷ് കുമാര്‍ മുഖ്യാതിഥിയായിരുന്നു.
കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ മഞ്ജുള മുരളീധരന്‍ പച്ചക്കറിതൈ കൈമാറി. ജില്ല പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍.വീണാറാണി പദ്ധതി വിശദീകരണം നടത്തി പതിമൂന്നാം വാര്‍ഡ് മെമ്പര്‍ നിഷ അനന്തന്‍, എസ് എം സി ചെയര്‍മാന്‍ സി.മധു, മദര്‍ പിടിഎ പ്രസിഡന്റ് സി.ജയശ്രീ , കൃഷി അസിസ്റ്റന്റ് ഡയരക്ടര്‍ ഡി.എല്‍.സുമ, കൃഷി ഓഫീസര്‍ കെ.വി.ഹരിത , ഹെഡ്മിസ്ട്രസ് ഷേര്‍ലി ജോര്‍ജ് ,
സീനിയര്‍ അസിസ്റ്റന്റ് കെ.വി.ബാബു, സ്റ്റാഫ് സെക്രട്ടറി വിവി മിനി, വി.കെ ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.