കള്ളാര്‍ പഞ്ചായത്തില്‍ ‘ടീച്ചറും കുട്ട്യോളും ‘ പദ്ധതി ഉദ്ഘാടനം ചെയ്തു.

രാജപുരം: ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍, അജൈവ മാലിന്യ സംസ്‌കരണത്തിന് അത്യാവശ്യമായ പ്ലാസ്റ്റിക്ക് തരം തിരിക്കല്‍ പ്രക്രിയ ഹരിതകര്‍മ്മസേന വഴി വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കുന്ന ‘ടീച്ചറും കുട്ട്യോളും’ പദ്ധതിക്ക് കള്ളാര്‍ പഞ്ചായത്തില്‍ തുടക്കമായി.വിദ്യാര്‍ത്ഥികളില്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട അവബോധം ഉണ്ടാക്കിയെടുക്കുന്നതിന്റെ ഭാഗമായാണ് ജില്ലയില്‍ ഇത്തരമൊരു തനതു പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഓരോ വാര്‍ഡിലേയും ഹരിത കര്‍മ്മ സേനാംഗങ്ങള്‍ അതാത് വാര്‍ഡിലെ കുട്ടികള്‍ക്ക് വിവിധ തരത്തിലുളള പ്ലാസ്റ്റിക്കുകളെ പരിചയപ്പെടുത്തുകയും അവ തരംതിരിക്കുന്നതിനായുള്ള പരിശീലനം നല്‍കുകയും ചെയ്യുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ പ്രവര്‍ത്തനം ഹരിതകര്‍മ്മസേനയുടെ വാതില്‍പ്പടി ശേഖരണത്തിനും മുതല്‍ക്കൂട്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒക്ലാവ് കമ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ സന്തോഷ് ചാക്കോ , സിഡിഎസ് ചെയര്‍ പഴ്‌സന്‍ കെ.മോഹിനി, കണ്‍സോര്‍ഷ്യം പ്രസിഡന്റ് വി. വിമല തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply