റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് പന്ത്രണ്ട് വയസുകാരന്‍ മരിച്ചു

രാജപുരം: റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് പന്ത്രണ്ട് വയസുകാരന്‍ മരിച്ചു. ചുള്ളിക്കരയിലെ മുണ്ടപ്പുഴ ബിജു – സ്മിത ദമ്പതികളുടെ മകന്‍ ആഷില്‍ ബിജു (12) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ഏഴരയോടെ കാഞ്ഞങ്ങാട് അതിഞ്ഞാലിലാണ് അപകടം. റോഡിന് സമീപത്തെ വാടക വീട്ടില്‍ നിന്നും റോഡ് മുറിച്ചു കടക്കവെ കാഞ്ഞങ്ങാട് ഭാഗത്തു നിന്നും വന്ന ബൈക്ക് ഇടിച്ച് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. . ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മദ്ധ്യേ മരണപെട്ടു.
രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച ആഷില്‍. സഹോദരന്‍: ആല്‍ജിന്‍ ബിജു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍.

Leave a Reply