
രാജപുരം: ചുള്ളിക്കര ഗവ.എല്‍.പി.സ്‌കൂളിന് നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ നിര്‍വഹിച്ചു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ അധ്യക്ഷത വഹിച്ചു.. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷിനോജ് ചാക്കോ, കള്ളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയാ ഷാജി, ബ്ലോക്ക് പഞ്ചായത്തംഗം സി.രേഖ, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ സന്തോഷ് ചാക്കോ, കെ.ഗോപി, പഞ്ചായത്തംഗങ്ങളായ ആന്‍സി ജോസഫ്, ബി.അജിത്ത്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ്, ഹൊസ്ദുര്‍ഗ് എഇഒ ടി.കെ.ഗണേഷ് കുമാര്‍, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ ജി.ശിവദാസന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡണ്ട് രക്‌നാകരന്‍ നമ്പ്യാര്‍, പ്രതിഭ ക്ലബ് പ്രതിനിധി കെ.വി.ഷാബു, ഗ്രാന്മ ചുള്ളിക്കര പ്രതിനിധി എന്‍.കെ.വിശ്വന്‍, കെവിവി ഇ എസ് ചുള്ളിക്കര യൂണിറ്റ് പ്രസിഡന്റ് പി.എ.ജോസഫ്, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി പി.കെരാധാകൃഷ്ണന്‍, ഹെഡ് മാസ്റ്റര്‍ കെ.രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.