കൊട്ടോടിയിലെ ഗംഗാധരന് സഹായവുമായി കെ എ പി 4 1995 ബാച്ച് കാസര്‍കോട് ജില്ലയിലെ എസ് ഐമാരും

രാജപുരം: ഗംഗാധരന്‍ ചികിത്സാ നിധിയിലേക്ക് കെ എ പി 4 1995 ബാച്ചിലെ കാസര്‍കോട് ജില്ലയില്‍ സേവനമനുഷ്ടിക്കുന്ന സബ് ഇന്‍സ്‌പെക്ടര്‍മാരുടെ സംഭാവനയായ 15500 രൂപ ബേഡകം എസ് എ സുമേഷ് രാജ് ചികിത്സാ കമ്മറ്റി വര്‍ക്കിങ് ചെയര്‍മാന്‍ പഞ്ചായത്തംഗം ജോസ് പുതുശേരിക്കാലയ്ക്ക് കൈമാറി.
ചികിത്സാ കമ്മിറ്റി ജന.കണ്‍വീനര്‍ രവീന്ദ്രന്‍ കൊട്ടോടി, ജോ.കണ്‍വീനര്‍ ബിനോയ് പെരുമ്പടപ്പില്‍, കെ.മധുസൂദനന്‍, ട്രഷറര്‍ ജെന്നി കുര്യന്‍, വൈസ് ചെയര്‍മാന്മാരായ ജെയിന്‍ പി വര്‍ഗീസ്, കെ.അനില്‍കുമാര്‍, പോലീസ് ബാച്ച് പ്രതിനിധികളായ വിദ്യാനഗര്‍ എസ് ഐ രവി കൊട്ടോടി, ബേഡകം എസ് ഐ രാമകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply