രാജപുരം : 80:20 എന്ന ന്യൂനപക്ഷ അനുപാതം നീതിരഹിതം എന്ന ഹൈക്കോടതി വിധിക്കെതിരെ, കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയതില്‍ പ്രതിഷേധിച്ച് ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് രാജപുരം യൂണിറ്റ് വഞ്ചനാദിനം ആചരിച്ചു. ഫാറോന വികാരി ഫാ.ജോര്‍ജ് പുതുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. കെസിസി യൂണിറ്റ് പ്രസിഡന്റ് മാത്യൂ പൂഴിക്കാല അധ്യക്ഷത വഹിച്ചു.
കെസിസി മലബാര്‍ റീജിയന് പ്രസിഡന്റും, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സെക്രട്ടറിയുമായ ബാബു കദളിമറ്റം വഞ്ചനാദിന സന്ദേശം നല്കി. ഫൊറോന വൈസ് പ്രസിഡന്റ് സൈമണ്‍ മണ്ണൂര്‍, ജിജി കുര്യന് കിഴക്കേപുറത്ത്, എം.ടി.ഫിലിപ് മെത്താനത്ത്, യൂണിറ്റ് സെക്രട്ടറി ജോസ് മരുതൂര്‍ എന്നിവര്‍ പ്രസംഗിച്ചു.