രാജപുരം: .കാഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാതയുടെ നവീകരണ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കണമെന്ന് കോണ്‍ഗ്രസ് 86ആം ബൂത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.വണ്ണാത്തികാനത്തു ചേര്‍ന്ന ബൂത്ത് കമ്മിറ്റി യോഗം കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം പ്രസിഡന്റ് ശ്രീ ഷാജി ചാരത്തു ഉത്ഘാടനം ചെയ്തു. സനോജ് ജോണ്‍ ആദ്ധ്ഷതവഹിച്ചു. മണ്ഡലം സെക്രട്ടറി ശ്രീ റോയി പറയക്കോണത്തു, ജോണി പെരുമാനൂര്‍, സജി ഒഴുകയില്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ബൂത്ത് പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട സനോജ് ജോണിനെ മണ്ഡലം പ്രസിഡന്റ് അഭിനന്ദിച്ചു. ഇ കെ. ഗോപാലന് സ്വാഗതവും സാബു ചാക്കോ നന്ദിയും പറഞ്ഞു.