പനത്തടി പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് അഗ്രി ന്യൂട്രി ഗാര്‍ഡന്‍ ഉദ്ഘാടനം ചെയ്തു.

രാജപുരം: പനത്തടി പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് അഗ്രി ന്യൂട്രിഗാര്‍ഡന്‍ ദുര്‍ഗാ എസ് ടി കുടുംബശ്രീയുടെ കര്‍ഷക ജെ എല്‍ ജി വിത്തിടില്‍ വെള്ളക്കല്ലില്‍ വാര്‍ഡ് മെമ്പര്‍ കെ.കെ.വേണുഗോപാല്‍ ഉത്ഘാടനം ചെയ്തു. ചടങ്ങില്‍ സി ഡി എസ് മെമ്പര്‍ സ്നേഹി ഷാജി അധ്യക്ഷത വഹിച്ചു. ജീവ പ്രസിഡന്റ് സലോമി, എ ഡി എസ് പ്രസിഡന്റ് ലത സുനില്‍, എസ് ടി അനിമേറ്റര്‍ ലക്ഷ്മി, ജെ എല്‍ ജി സെക്രട്ടറി യശോദ നാരായണ്‍ എന്നിവര്‍ സംസാരിച്ചു

Leave a Reply