എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ സ്തനാര്‍ബുദ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

രാജപുരം: കോടോംബേളൂർ ഗ്രാമപഞ്ചായത്ത് എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ നേത്യത്വത്തിൽ, സ്താനാർബുദ പരിശോധന ക്യാമ്പ് എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്നു, ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചേർപേഴസൺ എൻ.എസ്.ജയശ്രീ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അനിൽ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ.പ്രസാദ് തോമസ്, ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ഗോപാലകൃഷ്ണൻ , പതിനാലാംവാർഡ് മെമ്പർ ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു . സ്തനാർബുദത്തിനെ കുറിച്ച് പാത്തോളജിസ്റ്റ് കൺസൾട്ടൻസ് ഡോ: ശരണ്യ വിവരണം നടത്തി. ഹെൽത്ത് ഇൻസ്‌പെക്ടർ ജിഷ നന്ദി പറഞ്ഞു.

Leave a Reply