കാലിച്ചാനടുക്കം ഗവ.ഹൈസ്‌കൂളില്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്ബുള്‍ബുള്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.

രാജപുരം: കാലിച്ചാനടുക്കം ഗവണ്‍മെന്റ് ഹൈസ്‌ക്കുളില്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റെ എല്‍ പി പെണ്‍കുട്ടികളുടെ ബുള്‍ബുള്‍ യൂണിറ്റിന്റെ ഉദ്ഘാടനം കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അഡ്വക്കറ്റ് പി.ഷീജ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഷേര്‍ളി ജോര്‍ജ് സ്വാഗതം പറഞ്ഞു.വിവിധ മത്സരങ്ങളില്‍ വിജയികളായ സ്‌കൗട്ട് ഗൈഡ്ബുള്‍ബുള്‍ അംഗങ്ങള്‍ക്കുള്ള ഉപഹാരങ്ങള്‍ പിടിഎ പ്രസിഡന്റ് ടി വി ജയചന്ദ്രന്‍ വിതരണം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഷൈലജ., മദര്‍ പിടിഎ പ്രസിഡന്റ് സിജയശ്രീ, ജില്ല ട്രെയിനിങ്ങ് കമ്മീഷണര്‍ ജി.കെ.ഗിരിജ, ജില്ല ഓര്‍ഗനൈസിങ്ങ് കമ്മീഷണര്‍മാരായ വി.കെ.ഭാസ്‌കരന്‍’ ടി.ഇ.സുധാമണി, ജില്ല ജോയിന്റ് സെക്രട്ടറി പി.വി.ശാന്തകുമാരി, ഉപജില്ല സെക്രട്ടറി എം.വിജയഅസിസ്റ്റന്റ് ജില്ല കമ്മീഷണര്‍ പി.സരോജിനിസീനിയര്‍ അസിസ്റ്റന്റ്‌കെ.പി.ബാബു, സ്റ്റാഫ് സെക്രട്ടറി വി.വി.മിനി, ഗൈഡ് ക്യാപ്റ്റന്‍ പി.പ്രമോദിനി, ഫ്‌ലോക്ക് ലീഡര്‍ സി.എച്ച്.ഷബാന എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply