രാജപുരം: യുഎഇയില്‍ നവംബര്‍ 26 ന് രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ വാർഷിക പൊതുയോഗം നടന്നു. കൂട്ടായ്മയുടെ ദുബായ്, ഷാര്‍ജ, അജ്മാന്‍ യൂണിറ്റുകളുടെ യോഗമാണ് നടന്നത്. കോവിഡ് കാലം വാക്സിനേഷന് വഴിമാറിയപ്പോള്‍ ഓണ്‍ലൈനില്‍ മാത്രമാണ് യൂണിറ്റുകൾ യോഗം നടത്തിയത്. 21 മാസങ്ങള്‍ക്ക് ശേഷം സ്വാതന്ത്ര്യത്തോടെ അംഗങ്ങൾ ഒന്നിച്ച് സംഘടന അതിന്റെ ഊര്‍ജ്ജസ്വലത തിരിച്ചുപിടിക്കുന്നതിന് ഷാര്‍ജയിലെ ‘അല്‍ മഹാറാ റെസ്റ്റോറന്റ് ഹാള്‍’ സാക്ഷിയായി. റിട്ട.എല്‍ പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ചാക്കോ ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോബി മരോട്ടികുഴിയില്‍ അധ്യക്ഷത വഹിച്ചു.
പ്രശാന്ത് തോമസ്, സുനില്‍ ജോസഫ് എന്നിവര്‍ യോഗ നടപടികൾ നിയിന്ത്രിച്ചു. സംഘടന നാളിതുവരെ’ എന്ന വിഷയത്തിൽ ചർച്ച നടന്നു.
യൂണിറ്റ് സെക്രട്ടറി സ്വാഗതം പറഞ്ഞു.. യോഗത്തില്‍ കുട്ടികളുടെ കലാപരിപാടികള്‍ക്കോപ്പം എല്ലാവരും പ്രായ വിത്യാസമില്ലാതെ കലാലയ നാളുകളിലേക്കുള്ള തിരിച്ചുപോക്കിന്റെ അനുഭവം നുകര്‍ന്നു. സംഘടയുടെ മുതിര്‍ന്ന മുഖമായ രക്ഷാധികാരി ഉദ്ഘാടകനെ ആദരിച്ചു.
സെക്രട്ടറി പ്രവര്‍ത്തന വറിപ്പോര്‍ട്ടും, യൂണിറ്റ് ട്രെഷറര്‍, രതീഷ് കണ്ണന്‍ വാര്‍ഷിക കണക്കും അവതരിപ്പിച്ചു.
സംഘടനയുടെ മുന്‍ പ്രസിഡന്റ് മാത്യു അടുകുഴിയില്‍ യോഗത്തിന് ആശംസ അറിയിച്ചു. ട്രെഷറര്‍ രതീഷ് കണ്ണന്‍ നന്ദി പറഞ്ഞു. യോഗത്തിൽ 90 അംഗങ്ങള്‍ പങ്കെടുത്തു. ഭാരവാഹികൾ: പ്രശാന്ത് തോമസ് (പ്രസിഡന്റ്), ജോജിഷ് ജോര്‍ജ് (സെക്രട്ടറി) , ജെയ്‌സണ്‍ ചാക്കോ (ട്രെഷറര്‍), സനല്‍ ഫിലിപ്പ് (വൈസ് പ്രസിഡന്റ് ), ജിമിത് തോമസ് (ജോയിന്റ് സെക്രട്ടറി), ടോം ഫിലിപ് (ജോയിന്റ് ട്രെഷറര്‍ )