പൂടംകല്ല് താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ എയ്ഡ്‌സ് ദിന സന്ദേശ റാലി നടത്തി.

രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെയും കള്ളാര്‍ ഗ്രാമ പഞ്ചായത്തിന്റെയും പൂടംകല്ല് താലൂക് ആശുപത്രിയുടെയും സംയുക്ത ആഭ്യമുഖ്യത്തില്‍ എയ്ഡ്‌സ് ദിന സന്ദേശ റാലി നടന്നു . കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണന്‍ ഉത്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പദ്മകുമാരി അദ്ധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് മെമ്പര്‍മാരായ സി.രേഖ, ശ്രീലത,ശ്രീ .ജോസ് മാവേലില്‍ ,കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ് ചാക്കോ , വാര്‍ഡ് മെമ്പര്‍ ബി.അജിത് കുമാര്‍, വാര്‍ഡ് മെമ്പര്‍ ഗോപി , മെഡിക്കല്‍ ഓഫീസര്‍ ഡോ. സുകു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ നിഷോകുമാര്‍ , ശ്രീകുമാര്‍, ഐ സി ടി സി കൗണ്‍സിലര്‍ റോനിഷ്, ഡോ.ഷിന്‍സി എന്നിവര്‍ പ്രസംഗിച്ചു. ,ആരോഗ്യ പ്രവര്‍ത്തകര്‍ ,കോളിച്ചാല്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍, ഒടയഞ്ചാല്‍ റോട്ടറി ക്ലബ് ഭാരവാഹികള്‍, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

Leave a Reply