കയ്യൂര്‍-ചെമ്പ്രകാനം – പാലക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു.

രാജപുരം: തൃക്കരിപ്പൂര്‍ – പയ്യന്നൂര്‍ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ദേശിയ പാതയ്ക്ക് സമാന്തരമായി ഉപയോഗിക്കാവുന്ന കയ്യൂര്‍-ചെമ്പ്രകാനം – പാലക്കുന്ന് റോഡിന്റെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച 12.32 കിലോമീറ്റര്‍ ഭാഗത്തിന്റെ പ്രവര്‍ത്തി പൂര്‍ത്തീകരണം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കയ്യൂര്‍ ഗവ: വി എച്ച് എസ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാലന്‍ അദ്ധ്യക്ഷനായി, പയ്യന്നൂര്‍ എം എല്‍ എ ടി ഐ മധുസൂദനന്‍ ,കെ പി വത്സലന്‍, പി പി പ്രസന്നകുമാരി, കെ ശകുന്തള, സി ജെ സജിത്ത്, എം അപ്പുക്കുട്ടന്‍, പി ശശിധരന്‍, കെ വി വിജയന്‍ ,എം പ്രശാന്ത്, കെ എസ് കുഞ്ഞിരാമന്‍, പി ലീല ,കെ സുധാകരന്‍, ഇ കുഞ്ഞിരാമന്‍, സി വി വിജയരാജ്, പി ടി നന്ദകുമാര്‍, സുരേഷ് പുതിയേടത്ത്, രതീഷ് പുതിയപുരയില്‍, രവി കുളങ്ങര, പ്രകാശന്‍ പള്ളിക്കുടിയന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply