പനത്തടി പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ പഞ്ചായത്ത് തല മോഡല്‍ പ്ലോട്ട് ഉദ്ഘാടനം ചെയ്തു.

രാജപുരം: പനത്തടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ പഞ്ചായത്ത് തല മോഡല്‍ പ്ലോട്ട് ഉദ്ഘാടനവും, പ്രവാസി ഭദ്രത പദ്ധതിയുടെ സംരംഭ വായ്പ ചെക്ക് വിതരണോത്ഘാടനവും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സി.മാധവി.സി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍ മുഖ്യാതിഥി ആയി. കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ സി.എച്ച്.ഇക്ബാല്‍ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം കുര്യാക്കോസ്, വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലത അരവിന്ദന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.രാധാകൃഷ്ണ ഗൗഡ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുപ്രിയ ശിവദാസ്, വാര്‍ഡ് മെമ്പര്‍മാരായ, സി.ആര്‍.ബിജു, വി.പി.ഹരിദാസ്, പി.കെ.സൗമ്യമോള്‍, കെ.സിജിനിമോള്‍ ,രാധാ സുകുമാരന്‍, എന്‍ വിന്‍സെന്റ്, കെ.കെ.വേണുഗോപാല്‍, മഞ്ജുഷ, കൃഷി ഓഫീസര്‍ ബാബുരാജ് എന്നിവര്‍ ആശംസ അറിയിച്ച് സംസാരിച്ചു. സി ഡി എസ് തല മോഡല്‍ പ്ലോട്ടില്‍ 18 തരം പച്ചക്കറികളും, 5 തരം പഴവര്‍ഗ്ഗങ്ങളുമാണ് 3 ഏക്കര്‍ വരുന്ന വയലില്‍കൃഷി ഇറക്കുന്നത്. പഞ്ചായത്തിലെ 15 വാര്‍ഡിലും അഗ്രിന്യൂട്രി ഗാര്‍ഡന്റെ മോഡല്‍ പ്ലോട്ടുകള്‍ തയ്യാറായി കഴിഞ്ഞു.പ്രവാസി ഭദ്രത പദ്ധതി പ്രകാരം ലഭ്യമായ ഒരു അപേക്ഷയുടെ ആദ്യഘട്ടം ലോണ്‍ തുക ഒരു ലക്ഷം രൂപയുടെ ചെക്കാണ് ടെക്സ്റ്റയില്‍സ് ഷോപ്പ് നടത്തുന്നതിന് വേണ്ടി ദീപേഷിന് നല്‍കിയത്. കണ്‍വീനര്‍ പി.പി.പുഷ്പലത നന്ദിയും പറഞ്ഞു.

Leave a Reply