രാജപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാണത്തൂര്‍ യൂണിറ്റ് ജനറല്‍ ബോഡി യോഗം ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് പാണത്തൂര്‍ വ്യാപാര ഭവനില്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആര്‍. സൂര്യനാരായണ ഭട്ട് അദ്ധ്യക്ഷത വഹിച്ചു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് മുഖ്യാഥിതി ആയിരുന്നു. ഏകോപനസമിതി ഭാരവാഹികളായ എം.കുഞ്ഞികൃഷ്ണന്‍ , കെ.എന്‍.വേണു, പി.എന്‍ സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ട്രെ ഡേഴ്‌സ് ഫാമിലി വെല്‍ഫെയര്‍ ബെനിഫിറ്റ് സ്‌കീം ഫണ്ട് വിതരണവും നടന്നു.