പൂടംകല്ല് എടക്കടവില്‍ കിണറ്റില്‍ വീണ പട്ടിയെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി.

രാജപുരം: 65 അടി താഴ്ചയുള്ള ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ പട്ടിയെ കുറ്റിക്കോലില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. പൂടംകല്ല് എടക്കടവിലെ പരേതനായ മുഹമ്മദിന്റെ ഭാര്യ ഫാത്തിമയുടെ 65 അടി താഴ്ചയുള്ള കിണറ്റില്‍ വീണ പട്ടിയെയാണ് കുറ്റിക്കോല്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യു ഓഫിസര്‍ വി.വി.ദിലീപിന്റെ നേതൃത്വത്തില്‍ സേനാംഗം ജി.എ.ഷിബിന്‍ സാഹസികമായി രക്ഷപ്പെടുത്തിയത്. സേനാംഗങ്ങളായ കെ.കൃഷ്ണരാജ്, ഡി.നീതുമോന്‍, ഡ്രൈവര്‍ വി.ആര്‍.രജീഷ്, ഹോംഗാര്‍ഡ് കെ.രാജന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Leave a Reply