ഗംഗാധരന് ചികിത്സാ ധനസഹായം കൈമാറി.

രാജപുരം: മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ശരീരം തളര്‍ന്ന് കിടപ്പിലായ കൊട്ടോടിയിലെ പാട്ടുകാരന്‍ ഗംഗാധരന് ചികിത്സാ സഹായ സമിതി രൂപീകരിച്ച് സ്വരൂപിച്ച തുക കൈമാറി. കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ 5,07,911 രൂപയുടെ ചെക്ക് ഗംഗാധരന് കൈമാറി. പഞ്ചായത്തംഗങ്ങളായ എം.കൃഷ്ണകുമാര്‍, ജോസ് പുതുശേരി ക്കാലായില്‍ , ചികിത്സാ കമ്മിറ്റി രക്ഷാധികാരി കെ.ഗോവിന്ദന്‍ മാസ്റ്റര്‍, ജനറല്‍ കണ്‍വീനര്‍ രവീന്ദ്രന്‍ കൊട്ടോടി, ട്രഷറര്‍ ജെന്നി കുര്യന്‍, വൈസ് ചെയര്‍മാന്‍ ജെയിന്‍ പി വര്‍ഗീസ്, ഗംഗാധരന്‍ കൊട്ടോടി എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply