പൂക്കയം സെന്റ് സ്റ്റീഫന്‍സ് പള്ളി തിരുനാളിന് കൊടിയേറി

രാജപുരം: പൂക്കയം സെന്റ് സ്റ്റീഫന്‍സ് പള്ളി തിരുനാളിന് ഇന്നു രാവിലെ കൊടിയേറി. തുടര്‍ന്ന് ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന, നൊവേന, സെമിത്തേരി സന്ദര്‍ശനം എന്നിവ നടന്നു. നാളെ രാവിലെ 6.30 ന് വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, നൊവേന. 25 ന് ക്രിസ്മസ് ദിനത്തില്‍ രാവിലെ 7ന് വിശുദ്ധ കുര്‍ബാന . വൈകിട്ട് 5.30 ന് കനീലടുക്കം കുരിശുപള്ളിയില്‍ വാദ്യ മേളം, ലദീഞ്ഞ്, പ്രദക്ഷിണം പള്ളിയിലേക്ക് . തുടര്‍ന്ന് ഡീക്കന്‍ സില്‍ജോ ആവണിക്കുന്നേല്‍ വചന സന്ദേശം നല്‍കും. തിരുനാള്‍ സമാപന ദിവസമായ 26 ന് രാവിലെ 6.30 ന് വിശുദ്ധ കുര്‍ബാന, 9.30 ന് ഫാ.ബിബിന്‍ കണ്ടോത്തിന്റെ കാര്‍മികത്വത്തില്‍ തിരുനാള്‍ റാസ. ഫാ.ചാക്കോ തിരുനാള്‍ സന്ദേശം നല്‍കും . തുടര്‍ന്ന് പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം.
27 ന് ഡീക്കന്‍ മാത്യു (നിതിന്‍,) വെട്ടിക്കാട്ടിലിന്റെ പൗരോഹിത്യ സ്വീകരണവും , പരിശുദ്ധ കൂര്‍ബാന അര്‍പ്പണവും നടക്കും.

Leave a Reply