രാജപുരം: ഉദയപുരത്ത് സൈന്‍ ബോര്‍ഡ് യൂണിറ്റ് തീപിടിച്ചു നശിച്ചു. ഉദയപുരത്തെ ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള അപര്‍ണ സൈന്‍ എന്ന സ്ഥാപനത്തിനാണ് ഇന്നലെ രാത്രി പന്ത്രണ്ട് മണിയോട് തീപിടിച്ചത്. കുറ്റിക്കോലില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേയ്ക്കും നാട്ടുകാര്‍ തീയണയ്ക്കാന്‍ തുടങ്ങിയിരുന്നു. രണ്ടു മണിക്കൂറിന് ശേഷമാണ് തീയണക്കാനായത്. 2 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. സ്ഥാപനത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ലോറി ഉള്‍പെടെ മുഴുവന്‍ മെഷിനറികളും , കമ്പ്യൂട്ടറുകള്‍ എന്നിവ പൂര്‍ണമും കത്തിനശിച്ചു. സ്ഥപനമുടമ രാജപുരം പോലിസില്‍ പരാതി നല്‍കി.