കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ 13-ാമത് കാസര്‍ഗോഡ് ജില്ലാ സമ്മേളനം സിഒഎ സംസ്ഥാന പ്രസിഡണ്ട് അബുബക്കര്‍ സിദ്ദിഖ് സമ്മേളനം ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്:കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ 13-ാമത് കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തിന് കാഞ്ഞങ്ങാട് ആലാമിപ്പള്ളിയിലെ രാജ് റസിഡന്‍സിയില്‍ നടന്നു പ്രത്യേകം സജ്ജമാക്കിയ ബക്കാര്‍ രാജേഷ് നഗറില്‍ സിഒഎ സംസ്ഥാന പ്രസിഡണ്ട് അബുബക്കര്‍ സിദ്ദിഖ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം. മനോജ് കുമാര്‍ അദ്ധ്യക്ഷനായി. വി.വി മനോജ് കുമാര്‍ അനുശോചന പ്രമേയവും, ജില്ലാ സെക്രട്ടറി എം.ആര്‍ അജയന്‍ ജില്ലാ റിപ്പോര്‍ട്ടും, ജില്ല ട്രഷറര്‍ സദാശിവ കിണി സാമ്പത്തിക റിപ്പോര്‍ട്ടും, ശ്രീനാരായണന്‍ ഓഡിറ്റ് റിപ്പോര്‍ട്ടും, കെസിസിഎല്‍ എംഡി. പി.പി സുരേഷ് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം.ലോഹിതാക്ഷന്‍ സ്വാഗതം പറഞ്ഞു. സിഒഎ സംസ്ഥാന സെക്രട്ടറിമാരായ കെ.സജീവ് കുമാര്‍, ടി.എ നിസാര്‍, കെസിസിഎല്‍ ഡയറക്ടര്‍ അനില്‍ മംഗലത്ത്, കെസിബിഎല്‍ ഡയറക്ടര്‍ ഷുക്കൂര്‍ കോളിക്കര, സംസ്ഥാന കമ്മിറ്റി അംഗം സതീഷ് കെ പാക്കം, സിസിഎന്‍ ചെയര്‍മാന്‍ കെ.പ്രദീപ് കുമാര്‍, എംഡി ടി.വി മോഹനന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ മൂന്ന് മേഖലകളില്‍ നിന്നായി 136 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. സിഒഎയുടെ സംസ്ഥാന സമ്മേളനം
2022 ഫെബ്രുവരി 26, 27 തീയ്യതികളില്‍ എറണാകുളത്ത് വെച്ച് നടക്കും.

Leave a Reply