കള്ളാര്‍ പഞ്ചായത്തില്‍ സ്ത്രീ പക്ഷ നവകേരളം പ്രചാരണ പരിപാടി സംഘടിപ്പിച്ചു

രാജപുരം: കുടുംബശ്രീ ജില്ലാമിഷന്‍ കാസര്‍ഗോഡ്-കള്ളാര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് നേതൃത്വത്തില്‍ സ്ത്രീധനത്തിനെതിരെ സ്ത്രീപീഡനത്തിനെതിരെ സംഘടിപ്പിക്കുന്ന സ്ത്രീപക്ഷ നവകേരളം പ്രചരണ പരിപാടിയുടെ സി.ഡി.എസ് തല ഉദ്ഘാടനം കൊട്ടോടിയില്‍ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പി.ഗീത അദ്ധ്യക്ഷത വഹിച്ചു. മെമ്പര്‍ എം.കൃഷ്ണകുമാര്‍/ എ.ഡി.എസ് അംഗങ്ങളായ രജനി, മുന്‍ മെമ്പര്‍ രമ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സി.ഡി.എസ്സ് ചെയര്‍പേഴ്‌സണ്‍ പ്രേമ സുരേഷ് പദ്ധതി വിശദീകരിച്ച് പ്രതിഞ്ജ ചൊല്ലി കൊടുത്തു. നടത്തി. എ.ഡി.എസ് സെക്രട്ടറി നിഷ സ്വാഗതവും/ എ.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ കുമാരി നന്ദിയും പറഞ്ഞു. എ.ഡി.എസ്, കുടുംബശ്രീ, അംഗങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Leave a Reply