രാജപുരം: ജില്ലാ വികസന ഉള്‍പ്പെടുത്തി അഞ്ച് കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച കള്ളാര്‍ പഞ്ചായത്തിലെ കാപ്പുങ്കര പാലം 26ന് പകല്‍ 3ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. സംഘാടക സമിതി രൂപികരണ യോഗം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ .നാരായണന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രീയ ഷാജി, ജോസ് പുതുശ്ശേരിക്കാലയില്‍, എം.സവിത, ലീല ഗംഗാധരന്‍, എ.കെ.രാജേന്ദ്രന്‍, ബി.രക്നാകരന്‍ നമ്പ്യാര്‍, ബി അബ്ദുള്ള, ടോമി വാഴപ്പള്ളി, എം.മാധവന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ പി.രമേശന്‍ സ്വാഗതവും, കെബാബു നന്ദിയും പറഞ്ഞു.