രാജപുരം : ഉദയപുരത്തെ സൈന്‍ ബോര്‍ഡ് നിര്‍മ്മാണ സ്ഥാപനം ഇരുട്ടിന്റെ മറവില്‍ അഗ്നിക്കിരയാക്കി നശിപ്പിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച കരങ്ങളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരികയും ഉടനടി നഷ്ടപരിഹാരം നല്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപെട്ടു കൊണ്ട് ആര്‍ക്കേവ് ബ്രഷ് റൈറ്റിംഗ് ആര്‍ട്ടിസ്റ്റ് അസോസിയേഷന് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഉദയപുരത്ത് കത്തിനശിപ്പിച്ച സ്ഥാപനത്തിന് സമീപം പ്രതിഷേധ ജ്വാല നടത്തി. പ്രതിഷേധചിത്രം വരച്ചും, പ്ലക്കാര്‍ഡില്‍ മുദ്രാവാക്യം എഴുതിയും പ്രതിഷേധിച്ചത് വേറിട്ടതായി.
ശനിയാഴ്ച രാത്രി 12 മണിയോടെയാണ് ഉദയപുരത്തെ ആര്‍ട്ടിസ്റ്റ് ഉണ്ണികൃഷ്ണന്റെ സ്ഥാപനമായ അപര്‍ണ സൈന്‍ അഗ്നിക്കിരയായത്. ബ്രഷ് റൈറ്റിംഗ് ആര്‍ട്ടിസ്റ്റ് അസോസിയേഷന് കാസര്‍ഗോഡ് ജില്ലാ എക്സിക്യൂട്ടീവ് മെമ്പറാണ് ഉണ്ണികൃഷ്ണന്.
സൈന്‍ ബോര്‍ഡിന് ഉപയോഗിക്കുന്ന വിലയേറിയ മെറ്റീരിയലുകള്‍, സ്റ്റിക്കര്‍ കട്ടിംഗ് മെഷനറികള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. 4 ജനറേറ്ററുകള്‍, ഹൈപവര്‍ യു പി എസ്, പണി പൂര്‍ത്തിയായ 3000 സൈന്‍ ബോര്‍ഡുകള്‍, 25 റോള്‍ സ്റ്റിക്കര്‍, സ്ക്രീന്‍ പ്രിന്റിംഗ് മെഷന്‍ എന്നിവയും കത്തിയവയില്‍ പെടും. കെട്ടിടത്തിന്റെ ഭിത്തികളിലെ തേപ്പ് പൂര്‍ണമായും അടര്‍ന്ന് വീണിട്ടുണ്ട്. 2 കോടി രൂപയുടെ നഷ്മാണ് സംഭവിച്ചിട്ടുള്ളത്.
രാജപുരം പോലീസ് കേസെടുക്കുകയും ഫോറന്‍സിക്ക് വിദഗ്ദര്‍ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീപിടുത്തത്തിന് ഷോര്‍ട്ട് സെര്‍ക്യൂട്ടല്ല കാരണമെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും നാളിതുവരെ പ്രതികളെ കണ്ടു പിടിക്കാത്തതിലാണ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്.
ജില്ലാ സെക്രട്ടറി വരദ നാരായണന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് നാരായണന് രേഖിത അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ ചിത്രക്കാരന് ഇ.വി. അശോകന് പ്രതിഷേധചിത്രം വരച്ചു. എക്സിക്യൂട്ടിവ് അംഗങ്ങളായ സുകുമാരന്‍ പൂച്ചക്കാട്, ഹര്‍ഷ ദിനേശന്, ശില്പി വിനോദ്, അശ്വതി പ്രഭാകരന്, ജേസി ജനന്, ശങ്കര്‍ കളളാര്‍, അപ്പകുഞ്ഞി ബദിയടുക്ക, ബാലു ഉമേശ് നഗര്‍, പ്രസാദ് വേലാശ്വരം, രജീഷ് റോഷ് തുടങ്ങിയവര്‍ സംസാരിച്ചു