രാജപുരം: കാപ്പുങ്കര ചെക്ഡാം കം ബ്രിഡ്ജ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. പദ്ധതി നടപ്പിലാക്കുന്നതിനായി ഒന്നായി നിന്ന് സഹകരിച്ച് നാട്ടുകാരെയും ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു. കാസര്‍കോട് വികസന പാക്കേജില്‍ ചെക്ഡാമിന് വേണ്ടി സ്ഥലം വിട്ടു നല്‍കിയും മറ്റും സഹകരിച്ച് നാട്ടുകാരെയും സര്‍ക്കാറിന് വേണ്ടി മന്ത്രി അഭിനന്ദിച്ചു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷനായി. കാസര്‍കോട് ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ഇന്‍ ചാര്‍ജ്ജ് പി.രമേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി രാജ്മഹന്‍, ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഷിനോജ് ചാക്കോ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസ് മാവേലി, കള്ളാര്‍ പഞ്ചായത്ത് മെമ്പര്‍ വി.സവിത, കള്ളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എ.കെ രാജേന്ദ്രന്‍, രത്‌നാകരന്‍ നമ്പ്യാര്‍, എന്‍.മധു, കുര്യാക്കോസ് പ്ലാപ്പറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍ സ്വാഗതവും കാഞ്ഞങ്ങാട് ഇറിഗേഷന്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ബാബുരാജന്‍ കുളങ്കര നന്ദിയും പറഞ്ഞു.