രാജപുരത്ത് മലബാര്‍ ക്‌നാനായ കുടിയേറ്റ സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തി.

രാജപുരം: 1943 ല്‍ രാജപുരത്തേക്ക് നടന്ന മലബാര്‍ ക്‌നാനായ കുടിയേറ്റത്തിന്റെ സ്മരണക്കായി നിര്‍മ്മിക്കുന്ന കുടിയേറ്റ സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍മ്മം കോട്ടയം അതിരൂപതാ സഹായമെത്രാന്‍ അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ നിര്‍വ്വഹിച്ചു. ചരിത്ര സ്മാരകമായി നിര്‍മ്മിക്കുന്ന ഇതിന്റെ, കെട്ടിട നിര്‍മ്മാണത്തില്‍ മാത്രമല്ല തുടര്‍ന്ന് എല്ലാ കാര്യങ്ങള്‍ക്കും എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് പിതാവ് ഉദ്‌ബോധിപ്പിച്ചു.
വെഞ്ചരിപ്പ് കര്‍മ്മത്തിന് മുന്നോടിയായി രാജപുരം ഫോറോന വികാരി റവ.ഫാ.ജോര്‍ജ്ജ് പുതുപറമ്പില്‍ സ്വാഗതം ആശംസിച്ചു. ശ്രീപുരം പാസ്റ്ററല്‍ സെന്റര്‍ ഡയക്ടര്‍ റവ.ഫാ.ജോസ് നെടുങ്ങാട്ട് നന്ദിയും പറഞ്ഞു .
ഫോറോനയിലെ വിവിധ ഇടവകകളിലെ വൈദികര്‍, കെ.സി.സി. മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ബാബു കദളിമറ്റം, ഫോറോന പ്രസിഡന്റ് സജി കുരുനാവേലില്‍, വൈസ് പ്രസിഡന്റ് സൈമണ്‍ മണ്ണൂര്‍, സ്മാരക നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ മാത്യൂ പൂഴിക്കാല, സെക്രട്ടറി സജി മുളവനാല്‍, കുടിയേറ്റ പിതാക്കാന്‍ മാരുടെ കുടുബങ്ങളിലെ അംഗങ്ങള്‍, വിവിധ ഇടവകകളിലെ കെ സി സി ഭാരവാഹികള്‍ പാരീഷ് കണ്‍സില്‍b അംഗങ്ങള്‍, കെസിഡബ്ല്യു എ അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു

Leave a Reply