രാജപുരം: ഏച്ചിക്കാനം വൃന്ദാവനം ബാലസദനത്തില്‍ മൂന്ന് ദിവസത്തെ വ്യക്തിത്വ വികാസ ശിബിരത്തിന് തുടക്കം കുറിച്ചു. റിട്ട.പ്രൊഫസറും സത്യസായി ഓര്‍ഗനൈസേഷന്‍ കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയുമായ ഡോ.ആര്‍.സതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സേവാഭാരതി ജനറല്‍ സെക്രട്ടറി കെ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ടി.ദാമോദരന്‍, സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ജില്ലാ ഹോമിയോ ആശുപത്രിയിലെ ഡോക്ടര്‍.ബ്ലെസ്സി, ഡോക്ടര്‍ ജമീല്‍ ജസീല എന്നിവര്‍ ‘ ‘ആരോഗ്യം ശുചിത്വം’ എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ചിത്രകലാ അദ്ധ്യാപകനുമായ രവീന്ദ്രന്‍ കൊട്ടോടി ‘വരയും കുറിയും’ എന്ന വിഷയത്തില്‍ ചിത്രകലാ പഠനകളരി സംഘടിപ്പിച്ചു. ഇന്ന് രാവിലെ മുതല്‍ രാജന്‍ മുളിയാര്‍, ഫിലിം ആര്‍ട്ടിസ്റ്റ് രാമചന്ദ്രന്‍ കുറ്റിക്കോല്‍, ബാലഗോപാലന്‍ കക്കാണത്ത് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ വ്യക്തിത്വ വികസന ക്ലാസ് സംഘടിപ്പിക്കും. ഡിസംബര്‍ 29 ബുധനാഴ്ച രാവിലെ 9 മണിക്ക് യോഗാ ക്ലാസും തുടര്‍ന്ന് പറക്കാന്‍ പിറന്നവര്‍ എന്ന വിഷയത്തില്‍ ശ്രീകുമാര്‍ മാഷ് ബളാംതോട് ക്ലാസെടുക്കും. വൈകുന്നേരം 3 മണിക്ക് ബാലഗോകുലം ജില്ലാ ട്രഷറര്‍ ജയരാമന്‍ മാടിക്കാല്‍ ബൗദ്ധിക് സംഘടിപ്പിക്കും തുടര്‍ന്ന് നടക്കുന്ന സമാപന സഭയില്‍ സേവാഭാരതി പ്രസിഡന്റ് കെ.വി ലക്ഷ്മണന്റെ അദ്ധ്യക്ഷതയില്‍ അദ്ധ്യാപകനും സാഹിത്യകാരനുമായ സുകുമാരന്‍ പെരിയച്ചൂര്‍ മുഖ്യ പ്രഭാഷണം നടത്തും