തായന്നൂരിലെ ആദിവാസി യുവതിയുടെ തിരോധാനം: പ്രതിഷേധ ധര്‍ണയും മാര്‍ച്ചും സംഘടിപ്പിച്ചു.

രാജപുരം: തായന്നൂര്‍ സര്‍ക്കാരി കോളനിയിലെ രേഷ്മ എന്ന ആദിവാസി യുവതിയുടെ തിരോധാന കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചു കേരള സ്റ്റേറ്റ് പട്ടിക ജനസമാജം പാണത്തൂരില്‍ പ്രതിഷേധ മാര്‍ച്ചും പൊതുയോഗവും സംഘടിപ്പിച്ചു.
2010 ല്‍ വിദ്യാര്‍ത്ഥി ആയിരിക്കെ പാണത്തൂര്‍ സ്വദേശി ബിജു പൗലോസ് രേഷ്മയെ തട്ടിക്കൊണ്ടുപോയതായാണ് പരാതി. പിന്നീട് കാഞ്ഞങ്ങാട് മഡിയനില്‍ വാടക വീട്ടില്‍ കഴിയവെയാണ് രേഷ്മയെ കാണാതാവുന്നത് തുടക്കത്തില്‍ അമ്പലത്തറ പോലീസും പിന്നീട് ബേക്കല്‍ പോലീസും കേസ് എടുത്തെങ്കിലും വേണ്ടത്ര പുരോഗതി ഉണ്ടായില്ല. തുടര്‍ന്നാണ് കേസ് അന്വേഷണത്തില്‍ പ്രതിഷേധിച്ചു കെപിജെഎസിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭ സമരങ്ങള്‍ക്ക് തുടക്കമിട്ടത്. പോലീസ് പ്രതികളെ സഹായിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് സമരക്കാര്‍ പറയുന്നു. പാണത്തൂര്‍ ടൗണില്‍…

Leave a Reply