വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് കൊട്ടോടി ഛത്രപതി ക്ലബ് കൂട്ടയോട്ടം സംഘടിപ്പിച്ചു.

രാജപുരം: സ്വാമി വിവേകാനന്ദ ജയന്തി ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് കൊട്ടോടി ഛത്രപതി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചുള്ളിക്കരയില്‍ നിന്നും കൊട്ടോടിയിലേക്ക് കൂട്ടയോട്ടവും തുടര്‍ന്ന് അനുസ്മരണ പരിപാടിയും സംഘടിപ്പിച്ചു. വ്യക്തിത്വ വികസന പരിശീലകന്‍ ബാലചന്ദ്രന്‍ കൊട്ടോടി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് പ്രദീപ് മഞ്ഞങ്ങാനം അധ്യക്ഷത വഹിച്ചു. കൊട്ടോടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പില്‍ വി.ജഹാംഗീര്‍ യുവജനദിന സന്ദേശം നല്‍കി. പഞ്ചായത്തംഗം എം.കൃഷ്ണകുമാര്‍, കെ.അനില്‍കുമാര്‍, ക്ലബ് സെക്രട്ടറി എം.ജയശീലന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ചാംപ്യന്‍ സതീഷ് പൂടംകല്ലിനെ ചടങ്ങില്‍ ആദരിച്ചു.

Leave a Reply