രാജപുരം: പനത്തടി സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍ തിരുനാള്‍ ആഘോഷത്തിന് വികാരി ഫാ.തോമസ് പട്ടാംകുളം കൊടിയേറ്റി. തിരുനാള്‍ 16 ന് സമാപിക്കും.13ന് ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുര്‍ബാന, നൊവേന, വചനസന്ദേശം എന്നിവ നടന്നു.14ന് നാളെ രാവിലെ 6.30 ന് നടന്ന വിശുദ്ധ കുര്‍ബാന, വചന സന്ദേശം എന്നിവയ്ക്ക് ഫാ. ജോസഫ് ചെറുശ്ശേരി കാര്‍മികത്വം വഹിച്ചു. 7.30 ന് സെമിത്തേരി സന്ദര്‍ശനം. 3 ന് തിരുസ്വരൂപ പ്രതിഷ്ഠ, നേര്‍ച്ച കാഴ്ച സമര്‍പ്പണം. 3,15 ന് ദിവ്യകാരുണ്യ ആരാധന, 4 ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, വചന സന്ദേശം. ഫാ.ജൂഡ് കടക്കുഴ കാര്‍മികത്വം വഹിക്കും. 15 ന് നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫാ.ബിബിന്‍ ഇലഞ്ഞിപ്പറമ്പില്‍, ഫാ.ലിബിന്‍ ചകിണിമാന്ത എന്നിവര്‍ കാര്‍മികത്വം വഹിക്കും. 6.30 ന് ലദീഞ്ഞ്, പ്രദക്ഷിണം. 16 ന് ഫാ.ലിജോ മുളകുമറ്റത്തില്‍, ഫാ.ജോസ് കളത്തിപ്പറമ്പില്‍, ഫാ.ഡോ.ജോസഫ് മുട്ടത്തുകുന്നേല്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ലദീഞ്ഞ് പ്രദക്ഷിണം, സമാപനാശീര്‍വാദം. 17 ന് രാവിലെ 9 ന് നടക്കുന്ന പൗരോഹിത്യ സ്വീകരണത്തിന് തലശ്ശേരി അതിരൂപത മെത്രാപ്പൊലീത്ത മാര്‍ ജോര്‍ജ് ഞരളക്കാട്ട് കാര്‍മികത്വം വഹിക്കും.