കൊട്ടോടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നു.

രാജപുരം: കൊട്ടോടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നു. പിടിഎ പ്രസിഡന്റ് ബി.അബ്ദുള്ള അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ജോസ് പുതുശേരിക്കാലായില്‍, എം.കൃഷ്ണകുമാര്‍, പിടിഎ വൈസ് പ്രസിഡന്റ് രവീന്ദ്രന്‍ കൊട്ടോടി, മദര്‍ പിടിഎ പ്രസിഡന്റ് അനിത, പ്രിന്‍സിപ്പല്‍ വി.ജഹാംഗീര്‍, പ്രാധാനാധ്യാപിക ബിജി ജോസഫ്, അധ്യാപകന്‍ കെ.മധുസൂദനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്എസ്എല്‍സി, പ്ലസ്ട, എല്‍എസ്എസ് ഉന്നത വിജയികള്‍ക്ക് കാഷ് അവാര്‍ഡ് മെമന്റോ എന്നിവ നല്‍കി അനുമോദിച്ചു.. പുതിയ ഭാരവാഹികളായി എ.ശശിധരന്‍ (പ്രസിഡന്റ്), സി.കെ.ഉമ്മര്‍ (വൈസ് പ്രസിഡന്റ്), ബി.അബ്ദുള്ള (എസ്എംസി ചെയര്‍മാന്‍), അനിത (മദര്‍ പിടിഎ പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply