ചുള്ളിക്കര ജെസിഐ യുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു.

രാജപുരം: ജെ സി ഐ ചുള്ളിക്കര 2022 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം ചുള്ളിക്കര വ്യാപാരഭവനില്‍ നടന്നു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. ജെസിഐ പ്രസിഡന്റ് കെ.കെ.സന്തോഷ് അധ്യക്ഷത വഹിച്ചു. രാജപുരം സിഐ വി.ഉണ്ണികൃഷ്ണന്‍, കാസര്‍കോട് വിജിലന്‍സ് ഓഫീസറും സിനിമാ നടനുമായ സിബി തോമസ്, ജെസിഐ മുന്‍ ദേശീയ പ്രസിഡണ്ടായ പ്രമോദ് കുമാര്‍, ജെസിഐ സോണ്‍ പ്രസിഡന്റ് കെ.ടി സമീര്‍, സന്തോഷ് ജോസഫ്, മോഹനന്‍ കുടുംബൂര്‍ പൂര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രോഗ്രാം ഡയറക്ടര്‍മനോജ് കോടോത്ത് സ്വാഗതവും ജെസിഐ ചുള്ളിക്കരയുടെ സെക്രട്ടറി അഡ്വ വിനയ് മങ്ങാട്ട് നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികള്‍ മോഹനന്‍ കുടുംബൂര്‍, പ്രസിഡന്റ്, വിനയ് മങ്ങാട്ട് സെക്രട്ടറി, സോജന്‍ മുതുകാട്ടില്‍ ട്രഷറര്‍.

Leave a Reply