
രാജപുരം: കൊട്ടോടി സെന്റ് ആന്‍സ് പള്ളി തിരുനാളിന് കൊടിയേറി. ഇന്ന് വൈകുന്നേരം 5 മണിക്ക് വികാരി റവ. ഫാ. സ്റ്റിജോ തേക്കുംകാട്ടില്‍ കൊടി ഉയര്‍ത്തി. തുടര്‍ന്ന് പൂക്കയം പള്ളി വികാരി റവ. ഫാ. ഷിനോജ് വെള്ളായിക്കല്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ച് വചനസന്ദേശം നല്‍കി . തുടര്‍ന്ന് സെമിത്തേരി സന്ദര്‍ശനവും, പരേതസ്മരണയും, ഒപ്പീസുംനടത്തി.