
രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെയും കള്ളാര്‍ ഗ്രാമ പഞ്ചായത്തിന്റെയും പൂടംകല്ല് താലൂക് ആശുപത്രിയും ചേര്‍ന്ന് പാലിയേറ്റീവ് കെയര്‍ ദിനാചരണം സംഘടിപിച്ചു . കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉത്ഘാടനം ചെയ്തു.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പഴ്‌സന്‍ എം.പദ്മകുമാരി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പര്‍ സി.രേഖ, കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ് ചാക്കോ, വാര്‍ഡ് മെമ്പര്‍ ബി.അജിത് കുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.സി സുകു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍.ശ്രീകുമാര്‍, നഴ്‌സിംഗ് ഓഫീസര്‍ ലിജി തോമസ് എന്നിവര്‍ പ്രസംഗിച്ചു. കള്ളാര്‍ പഞ്ചായത്തിലെ 140 രോഗികള്‍ക്ക് വേണ്ടി ഒരു വ്യക്തി നല്‍കിയ കിറ്റ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ് ചാക്കോ , നാരായണ്‍ അരിച്ചെപ്പ് പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ 30 പേര്‍ക്ക് സ്‌പോണ്‍സര്‍ ചെയ്ത കിറ്റ് പരപ്പ ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പദ്മകുമാരി എന്നിവര്‍ വിതരണം നടത്തി .