രാജപുരം: കോട്ടയം അതിരൂപത മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായുള്ള ‘തണല്‍ ഭവന നിര്‍മ്മാണ പദ്ധതിയില്‍ മാലക്കല്ല് ഇടവകയിലെ റീനാ മാത്യു കിഴക്കേടത്തിന് നിര്‍മിച്ച ഭവനത്തിന്റെ വെഞ്ചരിപ്പുകര്‍മം മാലക്കല്ല് സെന്‍മേരിസ് പള്ളി വികാരി ഫാ.ബെന്നി കന്നുവെട്ടിയേലിന്റെ സാന്നിധ്യത്തിന്‍ അസിസ്റ്റന്റ് വികാരി ഫാ.ജിസ്മോന്‍ മഠത്തില്‍ നിര്‍വഹിച്ചു. കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, അമേരിക്കയിലെ സാനോസ ക്‌നാനായ കത്തോലിക്ക ദേവാലയ അംഗമായ ജോസ് വലിയപറമ്പിലിന്റെ സഹകരണത്തോടെയാണ് വീട് നിര്‍മിച്ചത്.
പദ്ധതിയുടെ ഭാഗമായി 14 ഭവനങ്ങളാണ് നിര്‍മാണം പൂര്‍ത്തിയായി വരുന്നത്.