കാപ്പുംകര കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്കണമെന്നാവശ്യപെട്ട് കള്ളാർ പഞ്ചായത്ത് ഭരണ സമിതി ധർണ നടത്തി.

കാപ്പുംകര കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്കണമെന്നാവശ്യപെട്ട് കള്ളാർ പഞ്ചായത്ത് ഭരണ സമിതി ധർണ നടത്തി.

രാജപുരം: കാപ്പുംകര കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്കണമെന്നാവശ്യപെട്ട്
കള്ളാർ പഞ്ചായത്ത് ഭരണസമിതി വാട്ടർ അതോറിറ്റിക്ക് മുമ്പിൽ ധർണ്ണ സമരം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ജോമോൻ ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണൻ അധ്യക്ഷത വഹിച്ചു പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രിയാ ഷാജി സ്വാഗതം പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ഗോപി ചെയർപേഴ്സൺ പി.ഗീത, ചെയർമാൻ സന്തോഷ് വി ചാക്കോ , ബ്ലോക്ക് മെമ്പർ സി.രേഖ, ഭരണസമിതി അംഗം എം.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.

Leave a Reply