മഹാരാഷ്ട്രക്കാരി ആശു രൺവീർ സിംഗിന് ഇത് പുനർജന്മം

മഹാരാഷ്ട്രക്കാരി ആശു രൺവീർ സിംഗിന് ഇത് പുനർജന്മം .

രാജപുരം: മഹാരാഷ്ട്രക്കാരി ആശു രൺവീർ സിംഗിന് ഇത് പുനർജന്മം . കഴിഞ്ഞ മാസം 24 ന് നീലേശ്വരം ബസ് സ്റ്റാൻഡ് പരിസരത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്നതായി കാണപ്പെട്ട രാജസ്ഥാൻ സ്വദേശിനി എന്ന് പറഞ്ഞ ആശു രൺവീർ സിംഗ് (24) നെ നീലേശ്വരം പോലീസ് സ്റ്റേ
പെരുമ്പള്ളി ബത് ലഹേം ആശ്രമത്തിൽ എത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മഹാരാഷ്ട്രക്കാരിയാണെന്ന് തിരിച്ചറിയുകയും സഹോദരങ്ങയായ അശോക് സനപ് (മെക്കാനിക്കൽ എൻജിനിയർ), നിതേഷ് സനപ് ( ഐടിഐ) എന്നിവർ ഇന്ന് രാവിലെ (8.02.22) ആശ്രമത്തിൽ എത്തി സഹോദരിയെ കണ്ട് പരസ്പരം തിരിച്ചറിയുകയുമായിരുന്നു. ആശു രൺവീർ സിംഗിനെ ഒരു വർഷം മുമ്പ് വിവാഹം ചെയ്തയക്കുകയും തുടർന്ന് ഭർത്താവിന്റെ വീട്ടിൽ നിന്നും നഷ്ടപ്പെടുകയുമായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ആശ്രമത്തിലെ അന്തേവാസികളോടും , നടത്തിപ്പുകാരോടും നന്ദി പറഞ്ഞ് ആശു രൺവീർ സിംഗ് സഹോദരങ്ങളോടൊപ്പം ജന്മനാട്ടിലേക്ക് യാത്രയായി.

Leave a Reply